Wednesday, September 27, 2023

Life

 Long, wide and winding, so flows the river,

Never ending and ever lasting.


Twisting and churning, it throws you up,

and leaves you blind like a moonless night.


Sometimes blue, at times black, 

sometimes white as the Angel’s Wings

Calm as a baby at sleep, 


Men were fooled by her sagely flow,

For she holds many a whirlpools beneath.


Tiring for sure and hopeless it may seem,

You pray for the end and a glimpse of land;


It gifts you such moments that you only dreamt; 

it hides such beauty for those who search.


So thrilling the river of life;

Never stop the rowing.


Row, Row and Row the canoe of hope

Row, Row and Row

Saturday, October 10, 2020

സത്യങ്ങൾ

എല്ലാറ്റിനും ഏറ്റമാം ധിറുതീ മനുഷ്യർക്ക്,
വല്ലാത്തൊരാർത്തിയാണെല്ലാറ്റിനോടും
പാഴ്ച്ചിന്തകൾ, വ്യഥകൾ കുത്തി നിറച്ചൊരു ഭാണ്ഡമായ് മാറുന്നു മനുഷ്യ മനസ്സുകൾ,
അറിയാത്തതെന്തിവർ ക്ഷെണിതം ഇതൊക്കയും, 
മായികം മാത്രമാണീ ലോക സഞ്ചയം,
സത്യമായുള്ളതീ മായാപ്രപഞ്ചത്തിൽ ജനിയും മൃതിയും മാത്രമെന്നോർക്ക നീ.

Sunday, September 13, 2020

ഒരാൾ


മൗനത്തിന്റെ മഹാഗോപുരത്തിൽ ഏകാന്തതയുടെ കരിമ്പടം പുതച്ചു 

സ്വയം ദൂരെയൊഴിഞ്ഞു അയാളിരിന്നു,

മഴയുടെ സ്വരഗതിയോ  ഒഴുകിയെത്തിയ കർക്കിടക കാറ്റോ,

ചിതറിയെത്തിയ പ്രാവിൻ കുറുകലോ വണികന്റെ വാണിഭ വഴിയൊച്ചകളോ ഒന്നുമറിയാതെ.

ചില നേരം ഒസാക്കയുടെ തെരുവുകളിലും, മറ്റു ചിലപ്പോൾ മയ്യഴിയുടെ തീരങ്ങളിലും 

പരിചിത മുഖങ്ങൾ തിരഞ്ഞു അയാൾ നടന്നു,

സ്വയം നടന്ന വഴികളേക്കാൾ അയാൾക്കപ്പോൾ പരിചയം 

അക്ഷരക്കൂട്ടുകാർക്കൊപ്പം നടന്ന കാണാത്ത വഴിയോര കാഴ്ചകളായിരുന്നു.

കഥയൊന്നുമറിയാതെ പെയ്തു തിമിർത്തു കനത്തു മഴക്കാറുകൾ 

തോരാത്ത മഴയിൽ കുതിർന്നു മൺഭിത്തികൾ 

വഴിതെറ്റിവന്ന പുഴ വീട്ടിലേയ്ക്കതിഥിയായെത്തിയതും 

തുളവീണ തകര പാളികൾക്കിടയിലൂടെ നീർച്ചാലുകൾ 

അക്ഷരകൂട്ടുകാരെയോക്കയും വായിച്ചുതീർക്കുന്നതും ഒന്നുമറിയാതെ 

മൗനത്തിന്റെ മേലങ്കി പുതച്ചു ഏകാന്തതയുടെ ചുവരുകൾ തീർത്തു 

പുസ്തകത്താളുകളിൽ പതിഞ്ഞ അക്ഷരക്കൂട്ടുകൾ 

ഒരു വറ്റും കളയാതെ കൊതി തെല്ലും കുറയാതെ പാനം ചെയ്തു

അക്ഷരകൂട്ടുകാർ കല്പിച്ച ലോകത്തിൽ സ്വയം അയാളൊരു കഥയായി.


നോവ്

 കണ്ടു നാം പലകുറി പല ദേശാന്തരങ്ങളിൽ 

ഇല്ല  കണ്ടില്ല നീ എന്നെയൊരിക്കലും 

അരൂപിയായ്‌ ഏകനായ് നടന്നു ഞാൻ 

നിനക്ക് കൂട്ടായി വർണച്ചിരാതുകൾ 

എനിയ്ക്കു  കൂട്ടായി ഇരുണ്ട മൗനവും.


പലകുറി പറയുവാൻ കുറിച്ചിട്ട വാക്കുകൾ 

മനസിന്റെ കൽക്കെട്ടിലുറഞ്ഞുപോയ് 

ഉറവയായ് ഒഴുകാതെ പൂണ്ടുപോയ് 

ഒഴുകിപ്പരന്നതു മൗനസാഗരം മാത്രമായ്.


ആദ്യമായ് കണ്ടതങ്ങെവിടെയോ അറിയില്ല 

പുഴപോലൊഴുകും ജനപഥവീഥികളിലൊന്നിലോ 

മുഖപുസ്തകത്താളിലോ പൂർവ്വജന്മങ്ങളിലെവിടെയോ 

അറിയില്ല വഴുതിമാറുന്നു  ഓർമ്മകൾ.


ഇരുണ്ട  മൗനത്തിൻ ഉറഞ്ഞ  മൺതിട്ടയിൽ 

ഉതിർന്ന സ്വപ്നത്തിൻ ചെറുമണിവിത്തുകൾ 

കരിയാതെ നനച്ചു കാവലിരുന്നു ഞാൻ 

തെല്ലും ഉറങ്ങാതെ കണ്ണിമ ചിമ്മാതെ.


മുളപൊട്ടി നാമ്പുകൾ തലനീട്ടി പൂവിട്ടു കതിരിട്ടു ഭേദിച്ചു 

മൗനത്തിന്റെ കരിമ്പാറക്കെട്ടിനെ 

നിറമുള്ള വാക്കുകൾ വരികളായ് വർണ്ണമായ്

വരച്ചു കാട്ടുവാൻ നിനക്കു മാത്രമായ്.


തിരയുന്നു ഇപ്പോഴും മുഖം എവിടെയും 

ജനസാഗരത്തിലും ഓരോ പൂമുഖപ്പടിയിലും 

ഭ്രാന്തമാം നോവായി നീറുന്ന കനലായി 

പശിമുറ്റിയുഴറുന്ന നേരത്തിലൊക്കെയും 

മഴയിലും, മഞ്ഞിലും എരിയുന്ന പകലിലും.


Saturday, July 25, 2020

Cravings

Oh the mornings, the mornings bring up cravings,

Cravings to eat a steak or Ramen;

But the stomach grumbles,

Protesting against the contemplation of mind,

To have something it has to digest;

The pocket whines,

Thinking of the dime to shed to meet the cravings;

The brain struggles with reason to fight the cravings,

And in the end the mind surrenders

After all peace of mind is what it all matters.


Tuesday, April 12, 2016

ഓഫീസ്‌ - ഒരു katha

സമയത്തിന് വരാനാകില്ലെങ്കില്‍ ഇനി വരണ്ടായേന്നു ഓട്ടോരിക്ഷക്കാരനോടു  തറപ്പിച്ചു പറഞ്ഞിട്ടാണ്  ലതിക ഓഫീസിന്‍റെ പടികള്‍ കയറിയതു. ഇന്നിനി എന്തൊക്കെയാവും ഡി എമ്മിന്റെ പരാതികള്‍ എന്ന ചിന്തയായിരുന്നു മനസ്സില്‍  മുഴുവനും. വാതില്‍ തള്ളി തുറന്നു അകത്തേയ്ക് കയറുമ്പോള്‍ പതിവ് പോലെ ചിത്രയും വിനോദുമായി വഴക്കാരംഭിച്ചിരുന്നു. ക്യാമ്പസില്‍ നിന്നിറങ്ങി ഇത്ര കാലമായിട്ടും ഈ കുട്ടികള്‍ക്ക് ഒരു പക്വതയും ഇല്ലാലോ എന്ന് ലതിക മനസ്സില്‍ കരുതി.
വന്നു കയറിയ പാടെ തന്നെ ഒന്നും രണ്ടു പറഞ്ഞു പതിവുപോലെ ഉടക്കാനുള്ള മൂഡിലാണ് ചിത്രാ മാഡം എന്ന് മനസിലാക്കിയത് കൊണ്ട് തന്നെ സിസ്റ്റം ഓണ്‍ ചെയ്തു മിണ്ടാതെ ഇരിക്കുകയായിരുന്നു വിനോദ്. എന്നിട്ടും ഇങ്ങോട്ട് വന്നു തലേന്ന് ബാക്കി വെച്ച പരാതി ഭാണ്ഡം കെട്ടഴിച്ചു തുടങ്ങിയപ്പോള്‍    വിനോദിന്റെ നിയന്ത്രണം വിട്ടു പോയി. അവന്റെ സബ്ദം ഉയര്‍ന്നു തുടങ്ങിയപ്പോഴായിരുന്നു ലതിക അങ്ങോട്ട്‌ കയറി വന്നത്.
വന്ന പാടെ ഒരു ചെറു ചിരിയോടെ വിനോദിനെ വിളിച്ചു അടുത്തിരുത്തി അറ്റന്ടെന്‍സ് രെജിസ്റ്റര്‍ എടുത്തു കൈയ്യില്‍ കൊടുത്ത് തല്കലത്തെയ്കു ആ വഴക്ക് അവിടെ അവസാനിപ്പിച്ചു. രേഗിസ്റെരിലെ ഒഴിഞ്ഞു കിടക്കുന്ന കോളം കണ്ടിട്ടാണ് ഹരി എത്തിയിട്ടില്ലലോ എന്ന് ലതിക ശ്രദ്ധിച്ചത്. സാധാരണ വന്നു കയറുമ്പോള്‍ തന്നെ അവന്റെ വക ഒരു ഗുഡ് മോര്‍ണിംഗ് പതിവുള്ളതാണ്‌. ഒന്നിരുന്നപ്പോഴെയ്കും ചേച്ചി ചായയുമായി എത്തി. പുതിയ മരുമകളുടെ വിശേഷങ്ങളും പറഞ്ഞു ചേച്ചി നടന്നു. ഓഫീസിലെ തിരക്ക് തുടങ്ങുകയായി.
രാവിലെ തന്നെ പെയ്ത മഴയെ ശപിച്ചു കൊണ്ടാണ് ഹരി ട്രെയിനില്‍ ഓടി കയറിയത്. മഴ കാരണം ഇന്ന് ട്രിച്ചി പാസഞ്ചര്‍ കിട്ടിയില്ല എന്ന് മാത്രമല്ല, ആകെ നനഞ്ഞു നാശമായി. ശശി ഏട്ടനും സുമേഷും എല്ലാം പാസഞ്ചര്‍ഇല്‍ പോയിട്ടുണ്ടാവണം.മീനക്ഷിയോടും രാവിലെ വെറുതെ വഴക്കിട്ടു. നിനച്ചിരിക്കാതെ രാവിലെ മഴ വന്നതിനു പാവം അവള്‍ എന്ത് പിഴച്ചു. ഇനി താമസിച്ചു ഓഫീസില്‍ എത്തുമ്പോള്‍ എന്ത് പുകിലായിരിക്കുമോ ആവോ. ഒന്ന് വിളിച്ചു പറയാന്‍ ഫോണില്‍ ചാര്‍ജുമില്ല. താമസിച്ചതിനഉള്ള ലതികാ മാഡത്തിന്റെ പരിഭവം, ഒരു പൊതി പലഹാരത്തില്‍ ഒതുക്കാം എന്ന് ഓര്‍ത്തു ഹരി ബാഗില്‍ നിന്നും പാതി നനഞ്ഞു പോയ പത്രം പതിയെ നിവര്‍ത്തി.
ക്യാബിന്റെ വാതില്‍ മെല്ലെ തുറന്നു അംഗവിക്ഷേപങ്ങളോടെ വരുന്ന ഡി എമ്മിനെ കണ്ടു ലതിക ഊറി ചിരിച്ചു കൊണ്ട് അരികെ നിന്ന വിനുവിനോട് പറഞ്ഞു, ദാ നിന്റെ ദോശ ചേട്ടന്‍ വരുന്നുണ്ട് ! താന്‍ മനസ്സില്‍ കരുതുന്ന കാര്യങ്ങളെല്ലാം, അത് എത്ര അപ്രായോഗികമാണ് എങ്കിലും ദോശ ചുട്ടു അടുക്കുന്നത് പോലെ നടന്നു കിട്ടണം എന്ന ദുര്‍വാശി അയാള്‍ക് ചാര്‍ത്തി കൊടുത്ത പേരായിരുന്നു അത്. വന്ന പാടെ ഹരിയെവിടെ എന്നാണ് ഡി എം ചോദിച്ചത്. തലേന്ന് ഏതോ ഒരു ഫയല്‍ രാവിലെ വരുമ്പോള്‍ തന്നെ കാബിനില്‍ എത്തിയ്കാമെന്ന് ഹരി അയാളോട് പറഞ്ഞിരുന്നു. എനിയ്ക്കരിയില്ലേ എന്നമട്ടില്‍ ആമയെ പോലെ ഫയലില്‍ തല പൂഴ്ത്തി ഇരുന്നതല്ലാതെ വിനോദും ഗായത്രിയും ഒന്നും മിണ്ടിയില്ല. താമസിക്കുമെങ്കില്‍ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ ഇവനു എന്ന് സ്വരം താഴ്ത്തി പറഞ്ഞു കൊണ്ടു, ലതിക ഡി എമ്മിന്റെ കൂടെ ക്യാബിനിലേക്ക്‌ നടന്നു. മാഡത്തിന്റെ പരിഭവം തീര്‍ക്കാന്‍ എന്തെങ്കിലും പലഹാരങ്ങളുമായി ഹരി ഇപ്പോള്‍ വരുമെന്ന് പറഞ്ഞു വിനോടും ഗായത്രിയും മെല്ലെ ചിരിച്ചു.
ഒരു പോളിത്തീന്‍ ഷീറ്റില്‍ ഊഴം കാത്തു ഗവ: മോര്‍ച്ചറിയില്‍ അനാഥ പ്രേതമായി വിറങ്ങലിച്ചു കിടക്കുകയായിരുന്നു ഹരിയപ്പോള്‍. അവന്റെ ചുരുണ്ട് പോയ കൈകളില്‍ രാവിലെ വാങ്ങിയ ലഡ്ഡുവിന്റെ തരികള്‍ അപ്പോഴും പറ്റിയിരുപ്പുണ്ടായിരുന്നു.  


.................